Trivandrum Lodge – Jayasurya Anoop Menon Film

Arjun September 22, 2012 0
Trivandrum Lodge – Jayasurya Anoop Menon Film
  • Direction
  • Story & Screenplay
  • Cinematography
  • Music
  • Editing

Trivandrum Lodge Movie Review

ട്രിവാന്‍ഡ്രം ലോഡ്ജിലേക്ക് കാലെടുത്തു കുത്തുന്നതിനു മുന്‍പ് പഴവങ്ങാടി ഗണപതിക്ക്‌ ഒരു തേങ്ങ (ഒരു Virtual തേങ്ങ) ഉടച്ചു ഗൂഗിള്‍ അമ്മാവനോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു- “Trivandrum Lodge Copied From ???” ദൈവകൃപ കൊണ്ട്, ഞാന്‍ ഭയത്തോടെ പ്രതീക്ഷിച്ച ഉത്തരങ്ങള്‍ കിട്ടിയില്ല… എന്നാലും ഒരു സംശയം…മലയാളത്തിലെ ന്യൂ ജനറേഷന്‍ കുട്ടിക്കള്‍ തച്ചിന് ഇരുന്നു വിദേശ സിനിമകള്‍ കാണുന്ന കാലമാണല്ലോ.. ചില്ലപ്പോള്‍ അമ്മാവന് തെറ്റ് പറ്റിയതാണെങ്കിലോ… Key Words പലതും മാറി മാറി കൊടുത്തു.. .ഇല്ല.. അപ്പൊ ഏതാണ്ട് ഉറപ്പിക്കാം – അനൂപ്‌ മേനോനും വി കെ പ്രകാശും സ്വന്തമായി എന്തോ ചെയ്തിരിക്കുന്നു (അഥവാ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു)… അതാണെങ്കില്‍ സംഭവം കൊള്ളാം…ഇനി മറിച്ചാണെങ്കില് ‍- “അനൂപേട്ടാ… നിങ്ങളോട് ദൈവം ചോദിച്ചോളും”

ട്വിസ്റ്റുകള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു കഥയോ തിരക്കഥയോ അല്ല അനൂപ്‌ എഴുതിയിരിക്കുന്നത്. മറിച്ച് ഒരു ലോഡ്ജും അതിലെ ചില കഥാപാത്രങ്ങളും ആണ് തിരക്കഥാകൃത്ത് ഇത്തവണ ചര്‍ച്ച ചെയ്യുന്നത്.കൂട്ടിനു ഒരു പത്തു കിലോ SEX, പന്ത്രണ്ടു കിലോ അവിഹിതം, 10-12 കള്ള് കുപ്പി, 4-5 കൊച്ചു പുസ്തകങ്ങള്‍, ഒടുവില്‍ 2 വരി സാരോപദേശവും..ശുഭം !!

Positives!!

അനൂപ്‌ മേനോന്‍ എന്നാ എഴുത്തുകാരനെ പരിചയപ്പെട്ടതാണ് വി കെ പിയുടെയും ജയസൂര്യയുടെയും കരിയറിലെ ഏറ്റവും നല്ല ട്വിസ്റ്റ്‌….

ഒരു അന്തവും കുന്തവും ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്തു നടന്ന ജയസുര്യ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. മലയാളികള്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കാന്‍ പോന്ന ഒരു നടനായി അദ്ദേഹം വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ നല്ല ശതമാനം ക്രെഡിറ്റും കൊടുക്കേണ്ടത് അനൂപിനാണ്.

Trivandrum lodge Jayasuryaവി കെ പിയുടെയും കാര്യം മറിച്ചല്ല. തരക്കേടില്ലാത്ത തിരകഥകള്‍ കിട്ടിയാല്‍ അതിനെ ഒരു നല്ല സിനിമ ആക്കാനുള്ള കഴിവ് തനിക്കു ഉണ്ട് എന്നത് അദ്ദേഹം പുനരധിവാസത്തിലൂടെയും ബ്യൂട്ടിഫുള്ളിലൂടെയും തെളിയിച്ചതാണ്. അനൂപ്‌ എഴുതിയ തിരക്കഥ അത് അര്‍ഹിക്കുന്ന എല്ലാ Visual Enhancement-ഉം നല്‍ക്കി വി കെ പി സ്ക്രീനില്‍ എത്തിച്ചിരിക്കുന്നു… പ്രധാന കഥാപാത്രങ്ങള്‍ക്ക് മുതല്‍ ഒരു സീനില്‍ വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങള്‍ക്ക് വരെ മികച്ച ശരീര ഭാഷയും വ്യക്തിത്തവും നല്കാന്‍ അനൂപിനും വി കെ പിക്കും കഴിഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു വിഭാഗം സംഗീതം ആണ്. ട്യൂണുകള്‍ ഒരുക്കിയ M.ജയചന്ദ്രനും BGM ഒരുക്കിയ ബിജിപാലും കയ്യടി അര്‍ഹിക്കുന്നു. പ്രദീപ്‌ നായരുടെ സിനിമാറ്റോഗ്രാഫിയും മഹേഷ്‌ നാരായണന്റെ എഡിറ്റിങ്ങും മികച്ചു നിന്നു

പറയാതിരിക്കാന്‍ പറ്റാത്ത ചില കല്ലു കടികള്‍ !! (അഥവാ ചില ന്യൂ ജനറേഷന്‍ ലീലാ വിലാസങ്ങള്‍ )

Trivandrum Lodge Anoop Menon Bhavanaബ്ലാക്ക്‌ ഹ്യൂമറിന്‍റെ സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ശ്രമിച്ച തിരക്കഥാകൃത്ത് ചിലയിടങ്ങളില്‍ വിജയിച്ചെങ്കിലും മറ്റു പല ഇടങ്ങളിലും പരാജയപ്പെടുകയാണ് ഉണ്ടായതു.കേരളത്തില്‍ ഇതിനും മാത്രം ഞെരമ്പ് രോഗികളും കാമ ഭ്രാന്തന്മാരും (ഭ്രാന്തികളും) ഉണ്ട് എന്നാണ് മാന്യ കഥാകാരന്റെ വിശ്വാസം എങ്കില്‍ നിങ്ങള്‍ ഇരുണ്ട ഭൂഖണ്ഡത്തിലെ ഏതെങ്കിലും മൂന്നാം ലോക രാഷ്ട്രത്തിലേക്ക് കുടിയേറി പാര്‍ക്കുന്നതാവും ഉചിതം. ‘F’ പ്രയോഗങ്ങളും, അവിഹിത ബന്ധങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ന്യൂ ജനറേഷന്‍ സിനിമ എഴുതാന്‍ പറ്റൂ എന്നാണ് അനൂപിന് ഇപ്പോഴും ഉള്ള ധാരണ എങ്കില്‍ വീടിനു അടുത്തുള്ള തിയേറ്ററില്‍ അഞ്ജലി മേനോന്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ്‌ ഹോട്ടല്‍ എന്ന ഒരു സിനിമ ഇപ്പോഴും കളിക്കുന്നുണ്ടാവും… ചുമ്മാ പോയി അതൊന്നു കാണൂ !!

സംഗതി ഇതൊക്കെ ആണെങ്കിലും ചിത്രം ചര്‍ച്ച ചെയ്യപെടുമെന്നും കേരളത്തിലെ യുവജനസമൂഹം ഇതൊരു ഹിറ്റ്‌ ആകി മാറ്റുമെന്നും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട !!

Leave A Response »