Molly Aunty Rocks – Revathi Prithviraj Movie

Arjun September 22, 2012 0
Molly Aunty Rocks – Revathi Prithviraj Movie
  • Direction
  • Story & Screenplay
  • Cinematography
  • Music
  • Casting

Review of MOLLY AUNTY ROCKS!!

മോളി ആന്‍റി എന്ന കഥാപാത്രം ചെയ്ത നടി രേവതി ആയതു കൊണ്ടും സലിം മേച്ചേരി എന്ന വക്കീലിനെ അവതരിപ്പിച്ചത് മാമ്മുക്കോയ ആയതു കൊണ്ടും ഒന്ന് കാണാം Molly Aunty Rocks !!

ഈ പറഞ്ഞ നടനും നടിയും ഇല്ലായിരുന്നെങ്കില്‍ കുട്ടി നിക്കറും ഇട്ടു മുടിയും വളര്‍ത്തി നടക്കുന്ന നവയുഗ കേരള പുരുഷ കേസരികള്‍ ഈ സിനിമയെ Molly Aunty Sucks !! എന്ന് മാറ്റി വിളിച്ചേനെ. രേവതി നീണാള്‍ വാഴട്ടെ…!!! മാമ്മുക്കോയ നീണാള്‍ വാഴട്ടെ…!!!

അര്‍ജുനന്‍ സാക്ഷി എന്ന കുരുത്തക്കേടില്‍ നിന്ന് ചില പാഠങ്ങള്‍ ഒക്കെ പഠിച്ചിട്ടുണ്ട് രഞ്ജിത് ശങ്കര്‍…, എന്നാല്‍ പാസഞ്ചറില്‍ ശ്രീനിയേട്ടന്‍ ചൂരല് കാട്ടി പറഞ്ഞു കൊടുത്ത പാഠങ്ങള്‍ പലതും
അദ്ദേഹം പിന്നെയും മറന്നു.

സങ്കീര്‍ണമായ ഒരു കഥയിലെക്കോ തിരക്കഥയിലെക്കോ പോവാതെ വളരെ ലളിതവും സാമൂഹിക പ്രസക്തി ഉള്ളതുമായ ഒരു വിഷയും തിരഞ്ഞു എടുത്തിരിക്കുന്നു എന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം ആണ്.കൃത്യമായ തുടക്കവും ഒടുക്കവും ഉള്ള മിഴിവാര്‍ന്ന ഒരു കഥാപാത്രത്തെ ആണ് രഞ്ജിത് രേവതി എന്ന മലയാളികളുടെ സ്വന്തം നന്ദിനി തമ്പുരാട്ടിക്കായി എഴുതി വെച്ചത്.തിരക്കഥാകൃത്ത് എന്ത് എഴുതിയോ അതിന്‍റെ നൂറു ഇരട്ടി പെര്‍ഫക്ഷനോടെ രേവതി അത് സ്ക്രീനില്‍ അവതരിപ്പികുകയും ചെയ്തു.

Mamukoya moly aunti rocks Filmതിരക്കഥ വിരസമായി തുടങ്ങിയപ്പോള്‍ അവതരിച്ച സലിം മേച്ചേരി എന്ന മാമ്മുക്കോയയുടെ കഥാപാത്രം ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ മാമ്മുക്കോയ അല്ലാതെ മറ്റൊരു നടനില്ല. Perfect Casting!!

പ്രധാന കഥാപാത്രത്തിന് വ്യക്തമായ ശരീരഭാഷയും പൂര്‍ണതയും വരുത്താന്‍ ശ്രദ്ധിച്ച സംവിധായകന്‍ പക്ഷെ മറ്റു പല കഥാപാത്രങ്ങള്‍ക്കും ആ മിഴിവ് നല്‍ക്കാന്‍ സമയം കണ്ടെത്തിയില്ല എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ. കഥ തിരഞ്ഞെടുക്കലിന്റെ കാര്യത്തില്‍ സംവിധായകന്‍ വിജയം കണ്ടെങ്കിലും ” ദേ പോയി ദാ വന്നു ” എന്ന ലാഘവത്തില്‍ എഴുതിയ തിരക്കഥ തന്നെയാണ് മോളി ആന്റിയുടെ പ്രധാന വില്ലന്‍.(അവനങ്ങനെ മുണ്ടൊക്കെ മടക്കി കുത്തി, മുറുക്കാന്‍ ഒക്കെ ചവച്ചു, നെഞ്ചും വിരിച്ചു നിക്കുന്നു സിനിമയില്‍ ഉടനീളം.) ഈ വില്ലനെതിരെ പല ഒറ്റയാള്‍ പോരാട്ടങ്ങള്‍ ആന്‍റി നടത്തുന്നുണ്ടെങ്കിലും, ചിലത് മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.ഹാസ്യം നിറക്കാന്‍ ശ്രമിച്ച പല രംഗങ്ങളും സംവിധാനത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ട് ഫലം കാണാതെ പോവുകയും ചെയ്തു.

ഇതൊക്കെ ആണെങ്കിലും ബഹളങ്ങള്‍ ഒന്നുമില്ലാത്ത ഒരു COOL സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷര്‍ക്കു കണ്ണും പൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം മോളി ആന്റിയെ കാണാന്‍…

Revathy is there to entertain you and she is really cool as Molly Aunty !!

Leave A Response »