പേടിത്തൊണ്ടന്‍ Pedithondan Movie Review

adithyan May 22, 2013 0
പേടിത്തൊണ്ടന്‍ Pedithondan Movie Review
Pedithondan-Suraj-Venjaramoodu“തള്ളേ .. എന്തരപ്പി …പങ്കം തന്ന് കേട്ടാ ” തിരോന്തോരം സ്ലാങ്ങ് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന ഒരു മുഖമാണ് സുരാജ് വെഞാരമൂടിന്റെ . താനഭിനയിച്ച ചിത്രങ്ങളിലെല്ലാം തിരോന്തോരം / തിരുവനതപുരം ഭാഷ കൊണ്ടുവരാൻ ശ്രമിക്കുന്ന സുരാജിന്റെ വ്യത്യസ്ഥ ചിത്രമാണ് “പേടിത്തോണ്ടൻ “.

 അനശ്വരാ സിനിമാസിന് വേണ്ടി അനശ്വര നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് “ഇംഗ്ലീഷ് മീഡിയം ” എന്ന ചിത്രം ഒരുക്കിയ പ്രദീപ്‌ ചൊക്ലിയാണ് . സുരാജ് നായകനാവുന്ന ചിത്രത്തിൽ ഡയമണ്ട് നെകലാസ് ഫെയിം അനുശ്രീ നായികയാവുന്നു. ശിവജി ഗുരുവായൂർ , മധുപാൽ , നിലമ്പൂർ ആയിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ഒരു മുഴുനീള കോമെഡി-ഫാമിലി ചിത്രമാവും എന്ന് അണിയറപ്രവർത്തകർ അവകാശപെടുന്നു.
 Pedithondan-malayalam-actressമഹാപേടിതൊണ്ടനായ രാജീവൻ എന്നാ കഥാപാത്രത്തെ സുരാജ് അവതരിപ്പിക്കുന്നു. രാജീവന് എല്ലാറ്റിനോടും പേടിയാണ്. തീ , തെയ്യം , ഇരുട്ട് എന്നിവയോട് കൂടുതൽ പേടി . തന്റെ തന്നെ കയ്യിൽ നിന്നും പറ്റിയ അബദ്ധത്തിൽ ഒരു തെയ്യം തിറക്കിടയിൽ ഒരു കുട്ടി മരിക്കുന്നു , അത് കാണേണ്ടി വന്ന രാജീവന് പിന്നീട് എല്ലാറ്റിനോടും ഭയമായി. അയാൾ നാട് വിട്ടു പോകുന്നു . തുടർന്ന് വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്ന രാജീവൻ അയാളുടെ കാമുകി രാധിക , അച്ഛൻ റഷീദ് മാഷ്‌ എന്നിവർക്കൊരു ആശ്വാസമായിരുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ.
 ഈ മാസം പ്രദർശനത്തിനെത്തുന്ന “പേടിതോണ്ടൻ” മാടായി പാറയിൽ പുരോഗമിക്കുന്നു.

Leave A Response »