
- Direction
- Story
- Script & Screenplay
- Music
- Cinematography
കഴിഞ്ഞ ദിവസം മഴ മാറിയ ഒരു വൈകുന്നേരം വെറുതെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ , ഒരു സിനിമ കണ്ടാലോ എന്നൊരു തോന്നൽ ഉണ്ടായി , പക്ഷെ തലേന്ന് ഒരു ”ടാക്സി കാറിന്റെ കഥ” പറഞ്ഞ ചിത്രം തന്ന ഷോക്ക് കാരണം , ആ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചു . അപ്പോളാണ് സുഹൃത്തിന്റെ വിളി ” ഒരു പടത്തിന് പോയാലോ അളിയാ “, ഇവനെന്നെ വെറുതെ വിടില്ല എന്നാലോചിച്ച് പടമേതെന്നു ചോദിച്ചു , “മുംബൈ പോലീസിന്” പൊകാമെന്നവൻ . ഇറങ്ങിയിട്ട് ഒരു ദിവസമേ ആയുള്ളൂ , ഒരു അഭിപ്രായവും ഇവിടുന്നും കേട്ടുമില്ല . എങ്കിലും പോകാൻ തീരുമാനിച്ചു.
തീയറ്റെരിൽ ചെന്നപ്പോ , ഒരു കണ്ഫ്യൂഷൻ വേറൊന്നുമല്ല ബ്രഹ്മാണ്ട ചിത്രമാണെന്നൊക്കെ പറഞ്ഞ് കഴിഞ്ഞ കൊല്ലം ഇറങ്ങിയ ‘റോഷൻ -സഞ്ജയ് -ബോബി’ ടീമിന്റെ കാസനോവ കണ്ടതിന്റെ കലിപ്പ് അപ്പോഴും മനസ്സിലുണ്ട് , അതുപോലെ വല്ലതുമാണോ കാണാൻ പോകുന്നത് എന്നൊരു പേടി . ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ കാര്യം പറയേണ്ടല്ലോ! (അങ്ങനെ വെല്ലതുമാണെങ്കിൽ അമ്മച്ചിയാണേ! തീയറ്റെറിന് ഞാൻ തീ വെക്കും ) എന്ന് മനസിൽ ഉറപ്പിച്ച് പടത്തിനു കേറി .
പക്ഷെ , സംഗതി സൂപ്പർ ( തീയേറ്റർ ഉടമസ്ഥന്റെ ഭാഗ്യം ). വ്യത്യസ്തമായ കഥപറച്ചിൽ രീതി അവലംബിച്ചിരിക്കുന്ന ഈ ചിത്രം അടിപിടി, പാട്ട്, ഹാസ്യരംഗങ്ങൾ ഉള്ള പതിവു ഫോർമാറ്റിലുള്ള സിനിമകൾ കണ്ടു ശീലിച്ച പ്രേക്ഷകരിൽ ചിലർക്ക് ദഹിച്ചേക്കില്ല (എന്നുവെച്ച് ഒരു ബുദ്ധി ജീവി പടമല്ല കേട്ടോ). പടം കണ്ടു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ വന്ന ചോദ്യമായിരുന്നു, എന്താണ് ”മുംബൈ പോലിസ്” എന്നത്. അതിനർത്ഥം ഫ്രെണ്ട്ഷിപ് എന്ന് മാത്രമാണ് .
കാസനോവയിലൂടി വരുത്തി വെച്ച പാപകടങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ട് ‘റോഷൻ ആണ്ട്രൂസ് – സഞ്ജയ് -ബോബി ‘ ടീമിൻറെ തകർപ്പൻ ക്രാഫ്റ്റ് ആണ് “മുംബൈ പൊലിസ് “. കൊച്ചിൻ സിറ്റി പൊലീസ് കമ്മീഷണർ ഫർഹൻ അമറും (റഹ്മാൻ), മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ആര്യൻ ജോൺ ജേക്കബും (ജയസൂര്യ), എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ആന്റണി മോസസും ( (പൃഥ്വിരാജ്) സുഹൃത്തുക്കൾ.നഗരത്തിലെ അധോലോകത്തിന് അവർ പേടി സ്വപ്നമായി. മൂവർക്കുമുള്ള മുംബയ് ബന്ധമാണ് അവരെ മുംബൈ പോലിസ് എന്ന പേരിൽ അറിയപ്പെടാൻ കാരണക്കാരാക്കുന്നത് .
കൊച്ചി അധോലാകത്തിന്റെ പേടി സ്വപ്നമായി മാറുന്ന മുംബൈ പൊലിസ് , കൊച്ചിയുടെ ദുരൂഹമായ അന്തരീക്ഷങ്ങളിൽ അധോലാകവേട്ട തുടരുന്നതിനിടെ അവരിൽ ആര്യൻ ജോൺ ജേക്കബ് (ജയസൂര്യ) കൊല്ലപ്പെട്ടു. അന്വേഷിച്ച ആന്റണി മോസസ് ((പൃഥ്വിരാജ് )കൊലയാളിയെ തിരിച്ചറിയുന്നതിന് മുന്പ് അപകടത്തിൽ പെടുന്നു. അതോടെ ഓർമ്മ ശക്തി നഷ്ടപ്പെട്ടു. ക്രമേണ ഓർമ്മ തിരിച്ചെത്തിത്തുടങ്ങിയ അയാളെത്തന്നെ കേസന്വേണം തുടരാൻ ഫർഹൻ(റഹ്മാൻ) ചുമതലപ്പെടുത്തി.
പഴയ സംഭവങ്ങൾ ഒന്നൊന്നായി കോർത്തിണക്കി കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമത്തിനായി ആന്റണി മോസസ്…അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ഈ പടത്തിന്റെ മികച്ച ഘടകങ്ങളിൽ ഒന്ന്. ഹീറോയായ പൃഥ്വിരാജ് ഇതിലെ നെഗറ്റീവ് ടച്ചുള്ള റോൾ എടുക്കാൻ സമ്മതിച്ചതിലൂടെ ഇമേജിലല്ല, അഭിനയ സാധ്യതയുള്ള വേഷങ്ങൾക്കാണ് ആ നടൻ പ്രാമുഖ്യം നൽകുന്നതെന്ന് വിളിച്ചറിയിക്കുകയാണ്. (പൃഥ്വിയുടെ ഹാട്രിക് വിജയം എന്നും പടത്തിനെ വിശേഷിപ്പിക്കാം. ‘അയാളും ഞാനും തമ്മിൽ’ , ‘സെല്ലുലോയിഡ്’, ശേഷം ‘മുംബൈ പൊലിസ്’ .
കഥാഗതിയിൽ ചിലയിടങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നത് ചിത്രത്തിന്റെ പോരായ്മയാണ്. പക്ഷെ മികച്ച അഭിനയത്തിലൂടെ ‘(പൃഥ്വി- ജയസൂര്യ – റഹ്മാൻ’കൂട്ടുകെട്ട് അതിനെ മറികടക്കുന്നു .
ആദിത്യൻ