Kunthapura film review

reviewadmin July 21, 2013 0
Kunthapura film review

തികച്ചും വത്യസ്തമായ ഒരു കഥയിലൂടെ ഒരു പുതിയ ടീമിനെ ഉൾക്കൊള്ളിച്ചുകൊണ്ട് 70 ശതമാനത്തിലധികം പുതു മുഖങ്ങളെ ഉൾപ്പെടുത്തി എന്നാൽ എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യം പുലര്ത്തി നവാഗത സംവിധായകാൻ ജോ ഈശ്വർ രൂപപ്പെടുത്തിയ കുന്താപുര കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും പ്രദർശനം തുടരുന്നു.ഒരു വാരം പിന്നിടുമ്പോൾ ഈ ചലച്ചിത്രം ജനശ്രദ്ധ നേടിയെടുത്തുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തെക്കുറിച്ച് കുന്താപുര എന്നാ ഗ്രാമത്തെ ആസ്പദമാക്കി പറയുന്ന കഥയിൽ ഒരു ചലച്ചിത്ത്രത്തിനാവശ്യമായ എല്ലാ ചേരുവകളും ഉൾപ്പെടുത്തിയിട്ടുണ്ട്.കഥയിലും തിരക്കഥയിലും ശക്തമായ അടിത്തറ ഉള്ള ഈ സിനിമ സംഭാഷണങ്ങളിലും വത്യസ്ഥത പുലർത്തുന്നു ഹാസൻ കുടുമ്പത്തിൻറെ പ്രതിനിധികളായ ചാരുഹാസൻ, അനു ഹാസൻ എന്നിവരോടൊപ്പം ബിയോണും പ്രീയാ ലാലും കാവേരി രാജ്കുമാറും ജുബിൽ രാജും ഉള്പെടുന്ന യുവതലമുറ തങ്ങളുടെ വരവ് അറിയിച്ചിരിക്കുന്നു.ഇവരോടോപ്പോം ബ്രിട്ടീഷ് പ്രതിനിധികളായി വിക്ടർ പതക്, ലോറെൻസ് ലാർകിൻ, സൂസൈൻ റോഷ്, മുതലായ താരങ്ങൾ
താര നിഭിടമല്ലെങ്കിൽ പോലും ശക്തമായ പ്രകടനമാണ് ഈ ഒരു ടീം വർക്കിൽ രൂപപ്പെട്ടിരിക്കുന്നത്.നവാഗരുടെത്‌ എങ്കിലും ഒരിക്കൽ പോലും ആ ഒരു തോന്നൽ ഉളവാക്കാതെ ആണ് ഈ സിനിമ മുന്നോട്ടു പോകുന്നത്.
ധീര നേതാക്കൾ പ്രാണത്ത്യാഗം നടത്തിയും നേടിത്തന്ന സ്വാതന്ത്ര്യം നമ്മൾ വേണ്ട രീതിയിലാണോ ഉപയോഗപെടുത്തുന്നത് എന്ന ശക്തമായ ചോദ്യം ഈ സിനിമ ഉന്നയിക്കുന്നു. ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നാം സ്വയമേ ചോദിക്കേണ്ട ഈ ചോദ്യം ഈ സിനിമ ഉന്നയിക്കുമ്പോൾ ഈ സിനിമ മറ്റുള്ള സിനിമകളിൽ നിന്നും വത്യസ്തമാകുന്നു. അത് കൊണ്ട് തന്നെ മലയാള സമൂഹം ഈ സിനിമ ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമായി തീരുന്നു….

 
KUNTHAPURA TRAILER

Annorunaalil ( Song from Kunthapura )

Kunthapura Title song

Kunthapura Theme Song

Kunthapura song – ‘Kanmaniye nin kankal’

The Audio launch of Kunthapura @ Travancore Court hotel, Cochin

Leave A Response »