Husbands in Goa – Malayalam Movie Review & Rating

Arjun September 23, 2012 4
Husbands in Goa – Malayalam Movie Review & Rating
  • Story & Screenplay
  • Direction
  • Cinematography
  • Music

Review of Husbands in Goa, a Malayalam Film Directed by Saji Surendran.The film has been scripted by Krishna Poojappura. Actor Lal, Jayasurya, Indrajith Sukumaran, Asif Ali, Rima Kallingal, Bhama and Remya Nambeeshan are in Lead Roles.

പ്രിയപ്പെട്ട ജോണി ആന്റണി സര്‍, താങ്കളുടെ താപ്പാന എന്ന ചലച്ചിത്ര സൃഷ്ടി കണ്ടു തിയേറ്ററില്‍ നിന്ന് ഇറങ്ങിയപാടെ ഞാന്‍ പേനയും കടലാസും എടുത്തു എഴുത്ത് തുടങ്ങി. ജോണി ആന്റണി അങ്ങനെ ചെയ്തു…അങ്ങോര് സിനിമ പിടുത്തം നിര്‍ത്തണം… മമ്മൂട്ടിക്കു പിന്നെയും പറ്റി അബദ്ധം… എന്നൊക്കെ വെച്ച് കീറി… ഈയുള്ളവന്റെ അത്തരം പ്രയോഗങ്ങള്‍ അങ്ങ് സദയം ക്ഷമിക്കണം… Husbands in Goa എന്ന വേള്‍ഡ് ക്ലാസ്സിക്കിനു മുന്നില്‍ താങ്ങളുടെ താപ്പാന ഒക്കെ എന്ത് !!!

husbands in goa filmതിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ ഒരിക്കല്‍ ഈ ക്ലാസ്സിക്കിന്റെ സംവിധായകനെയും കഥാകൃത്തിനെയും കാണുവാനും മലയാള സിനിമയുടെ മൂല്യച്ചുതിയെ പറ്റി ഒക്കെ സംസാരിക്കുവാനും ഉള്ള ഭാഗ്യം സൃഷ്ട്ടിച്ചിരുന്നു. സീറ്റില്‍ ഉറങ്ങി കിടന്ന സജി സുരേട്ടനെ എണീപ്പിച്ച്; ആളറിയാതെ ‘മാറടോ മനുഷ്യാ…ഇതെന്‍റെ സീറ്റാ’ എന്ന് പറഞ്ഞപ്പോ ഇങ്ങനെ ഒരു സിനിമ എടുത്ത്‌ പുള്ളി എന്നോട് പ്രതികാരം ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ആയിടക്കു ഇറങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ മലയാള സിനിമകളെയും ഞങ്ങള്‍ കാര്യമായിട്ട് പുഛിക്കുകയും ചെളി വാരിയെറിയുകയും ചെയ്തിരുന്നു. Husbands In Goa ഇറങ്ങുമ്പോ തീര്‍ച്ചയായും കാണണം എന്ന് പറഞ്ഞു എനിക്ക് ചായയും രണ്ടു വടയും വാങ്ങി തരുകയും ചെയ്തു (ട്രെയിനില്‍ യാത്ര ചെയ്യുമ്പോ അന്യര്‍ വാങ്ങി തരുന്ന സാധനങ്ങള്‍ ഒന്നും കഴിക്കരുതെന്ന് അമ്മ പറഞ്ഞതാ… ഞാന്‍ കേട്ടില്ല… അല്ല… അതിനെനിക്കു കിട്ടി!! )

സിനിമ തുടങ്ങി അഞ്ചു മിനിറ്റ് താമസിച്ചു തിയേറ്ററില്‍ എത്തിയത് കൊണ്ട് തെല്ലു നിരാശയോടെയാണ് ചിത്രം കണ്ടു തുടങ്ങിയത്. പക്ഷെ പിന്നീടാണ് മനസിലായത് ഒരു 25-30 മിനിറ്റ് കൂടി കഴിഞ്ഞു കേറിയാല്‍ മതിയായിരുന്നു !! Husbands in goa malayalam actresses ഇനി, സിനിമയുടെ കഥ—മൂന്നു വിവാഹിതര്‍ ഭാര്യമാരെ പറ്റിച്ചു ഗോവയ്ക്ക് പുറപ്പെടുന്നു. കഴിഞ്ഞ 2 ചിത്രങ്ങളില്‍ സംഭവം മലേഷ്യയില്‍ ആയിരുന്നു. ഇമ്മാതിരി പോക്രിത്തരങ്ങളുമായി ഇനി ഇങ്ങോട്ട് കാല് കുത്തിയാല്‍ നട്ടെല്ല് ഊരി മപ്പാസ്‌ വെക്കും എന്ന് മലേഷ്യക്കാര്‍ പറഞ്ഞു കാണും. അതുകൊണ്ട് ഇത്തവണ അത് ഗോവ ആയി. അതാണ് സിനിമയുടെ ആദ്യത്തെ പുതുമ (അവസാനത്തേതും). പിന്നീട് അവിടെ നടക്കുന്ന കളികളെല്ലാം പഴയത് തന്നെ. ചേട്ടന്മാര്‍ അടിച്ചു പൊളിക്കുന്നു… ഭാര്യമാര്‍ വരുന്നു…  ആള്‍ മാറാട്ടം നടത്തുന്നു…  ഓടുന്നു…. ചാടുന്നു….
ഒടുക്കം Saji Surendran and Team മാന്യ ജനത്തെ നോക്കി ഒറ്റ ഡയലോഗാ — പറ്റിച്ചേ !!!

‘തിരക്കഥ’ എന്ന സിനിമയ്ക്കു വേണ്ടി രഞ്ജിത് സര്‍ എഴുതിയ സംഭാഷണം ആണ് പാവം ലാലേട്ടനെ കണ്ടപ്പോ ഓര്‍മ വന്നത് — ഒന്നെങ്കില്‍ പാല്‍പായസം (ഒഴിമുറി), അല്ലെങ്കില്‍ എലി പാഷാണം (ഇതിനു തുല്യമായ ചലച്ചിത്ര കാവ്യം ഏതാണെന്ന് ഇനിയും എടുത്ത്‌ പറയണ്ടല്ലോ!!).

പക്ഷെ കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ ഈ സിനിമയ്ക്കു തീര്‍ച്ചയായും ഗുണം ചെയ്യാന്‍ സാധ്യത ഉണ്ട്. വെയില് കൊണ്ട് കഷ്ടപ്പെട്ട് പണി എടുക്കുന്ന മലയാളികള്‍ക്ക് അന്‍പതോ എഴുപതോ രൂപ മുടക്കിയാല്‍ Husbands In Goa കളിക്കുന്ന ഏതെങ്കിലും ശീതികരിച്ച സിനിമ കൊട്ടകയില്‍ കേറി ഇരുന്നു സുഖമായി ഒരു ഉച്ച ഉറക്കം പാസ്സാക്കാം !!

4 Comments »

  1. sisir September 23, 2012 at 2:26 pm - Reply

    aliya ninte reviews kalakkunundu…. cinemayude humourillayme aliyan reviewil theerkunnu…. nice… good work bro!

  2. Anjana September 23, 2012 at 2:47 pm - Reply

    parippu vadayum chaayayum medichu thanna sneham polum kanikan thonniyillalo.. :) open ayittu paranjal gud review. ee movieye kurichu friend pottapadam aa ennu paranjapol first viswasichilla… thanks, cash poyilla.

  3. sanjay September 23, 2012 at 3:50 pm - Reply

    dear saji sir, we truly expected a great film. but this – utter flop!

  4. Legin September 25, 2012 at 6:45 pm - Reply

    Arjun… good job man… keep it up. expecting the reviews for upcoming movies aswell

Leave A Response »