ആണ്ട്രിയയും ഫഹദും പിന്നെ അനിരുദ്ധും (ഒരു ന്യൂ ജെനെരെഷൻ ലവ് സ്റ്റൊറി)

adithyan March 22, 2013 0
ആണ്ട്രിയയും ഫഹദും പിന്നെ അനിരുദ്ധും (ഒരു ന്യൂ ജെനെരെഷൻ ലവ് സ്റ്റൊറി)

ഈ സിനിമ എന്ന് പറയുന്നത് , വലിയൊരു സംഭവമാണ് . ചിരിപ്പിച്ചും കളിപ്പിച്ചും കരയിപ്പിച്ചും ഇക്കിളിപെടുത്തിയും ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചും അതങ്ങനെ പോകും . സിനിമ കാണുന്നതിലും രസമാണ് സിനിമാക്കാരുടെ ചില കാര്യങ്ങൾ കേൾക്കാൻ .

പോസ്റ്റ്‌മോഡേണ്‍സിനിമ, (വല്യ കട്ടി വാക്കുകൾ പറഞ്ഞു ഞെട്ടിക്കാനോന്നും പോണില്ലേ !) ന്യൂ ജെനെരെഷൻ സിനിമയിൽ മാറ്റി നിറുത്താൻ കഴിയാത്ത ഒരു നടനാണ്‌ നമ്മുടെ ഫഹദ് . നല്ല റേഞ്ചുള്ള നടൻ,കാഴ്ച്ചയിൽ  സുന്ദരൻ , വിദ്യാഭ്യാസ സമ്പന്നൻ , സിനിമ പാരമ്പര്യം എന്ന് വേണ്ട ഒരു യുവനടന് വേണ്ട എല്ലാം ഇദേഹത്തിനുണ്ട്. മുടികൊഴിച്ചിലും കഷണ്ടിയും ഏറി വരുന്ന നമ്മുടെ പുതുതലമുറയിലെ യുവകേസരികൾക്ക് ഒരു റോൾ മോഡൽ ആണ് ഫഹദ്, ചെമ്പൻ കണ്ണുകളും , ഏതു സ്ത്രീകളും ഇഷ്ട്ടപെടുന്ന മാനെറിസങ്ങളും മൊത്തത്തിൽ മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നുവരെ ഫഹദിനെ വിളിച്ചവരുണ്ട്.

പക്ഷെ, എന്തൊക്കെയായാലും കക്ഷി ഒരു പുലിവാല് പിടിചിരിക്കുവാണിപ്പോൾ. എല്ലാവരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നിലും മുന്നിലും ഏതെങ്കിലും പെണ്ണുണ്ടാകും എന്നല്ലേ പറയുന്നത്. പക്ഷെ ഇതിപ്പോൾ മുന്നിലാണോ പിന്നിലാണോ അതോ മറ്റെവിടെയെങ്കിലും ആണോ എന്നൊന്നുമറിയില്ല , എന്നാലും ഫഹദിന്റെ ജീവിതത്തിലും ഒരു പെണ്ണ് വന്നു. മല്ലു പെണ്കുട്ടികൾ വാശിയോടെ പ്രേമിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആശാൻ കൂടെ അഭിനയിക്കാൻ വന്ന മറുനാടൻ നടിയെ പ്രേമിച്ചത്, പക്ഷെ എന്നുകരുതി സിനിമയിലെ പോലെ പേടിച്ചു മിണ്ടാതിരുന്നോന്നുമില്ല കേട്ടോ , പിറ്റേന്നു തന്നെ മാധ്യമങ്ങളിലൂടി സംഗതി പുറത്തുവന്നു.

കൂട്ട്പ്രതി ഇദ്ദേഹത്തിന്റെ തന്നെ ചിത്രത്തിലെ ഒരു നടിയാണ് , നിങ്ങൾക്കറിയാം, അറിയില്ലേ! ആണ്ട്രിയ ജെറെമിയ , അന്ന്യൻ മുതൽ തുപ്പാക്കി വരെ ഒരു പിടി ഹിറ്റ്‌ ഗാനങ്ങളും കുറെ നല്ല ചിത്രങ്ങളിലും ഇഷ്ട്ടത്തി അഭിനയിച്ചും പാടിയും ഒക്കെ സിനിമലോകത്ത് ഉണ്ട് . പുള്ളിക്കാരിക്കും ഫഹദിനെ ഇഷ്ടമൊക്കെയാണ് (സഹോദരനെ പോലെയാണെന്ന് മാത്രം). പക്ഷേ , ഫഹദിനു മുന്നേ ഒരാൾ ആണ്ട്രിയയുടെ മനസിന്റെ ചില്ല് വാതിൽ ചവിട്ടി തുറന്നു അകത്തുകയറി (അകത്തു കയറിയെന്നു മാത്രമല്ല , ചുരുങ്ങിയ സമയം കൊണ്ട് ചെക്കൻ തനികൊണം കാണിക്കുകയും ചെയ്തു, ഇപ്പൊ ഇന്റർനെറ്റിലൂടി അത് നാട്ടുകാര് മൊത്തം കാണുന്നു).

ഇപ്പൊ പഴയ കക്ഷി കയ്യൊഴിഞ്ഞ മട്ടാണ് , അത് മുൻകൂട്ടി കണ്ട ആണ്ട്രിയ അനിരുദ്ധിനെ പിടിച്ച പിടിയാലെ പിടിചിരിക്യാണത്രെ. സെപ്റ്റെംബെറിൽ കല്യാണതീയതി വരെ കുറിച്ച് വെച്ചുവെന്നും ആണ്ട്രിയ വെളിപ്പെടുത്തി. പക്ഷെ, ഇതേ സമയം ഫഹദിന്റെ ഏതോ സുഹൃത്തുക്കൾ ഇവരെ തമ്മിൽ വീണ്ടും ഒരുമിപ്പിച്ച് സിനിമ എടുക്കാൻ പോകുന്നുവെന്നും അറിയുന്നു.

ആണ്ട്രിയ അനിരുദ്ധിനെ കെട്ടുമോ? ഫഹദും ആണ്ട്രിയയും വീണ്ടും ഒരുമിക്കുമോ? ഫഹദിന്റെ ഇഷ്ട്ടം ആണ്ട്രിയ തിരിച്ചറിയുമോ ? തിരിച്ചറിഞ്ഞാൽ തന്നെ ഇരുവരും വിവാഹം കഴിക്കുമോ? വിവാഹം കഴിച്ചാൽ തന്നെ അതിനു ബാപ്പ ഫാസിൽ ഉറപ്പു നൽകുമോ? അതോ വീണ്ടുമൊരു പരീക്കുട്ടിയെ മലയാള സിനിമാലോകം കാണേണ്ടി വരുമോ? ആർക്കറിയാം .. എന്തൊക്കെയാണെങ്കിലും , ഒരു സിനിമ കണ്ടാൽ ഇത്രയും രസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാത്തിരുന്നു കാണാം..അത്രന്നെ!  – ആദിത്യൻ

Leave A Response »