
- Direction
- Story & Screenplay
- Cinematography
- Music
- Editing
കഴിഞ്ഞ ദിവസം ലിജോ ജോസ് പെല്ലിശേരിയുടെ ഡിവൈൻ കോമഡി ചിത്രം ”ആമേൻ” കണ്ടു . നല്ലൊരു എന്റർറ്റൈനിർ. എനിക്ക് തോന്നുന്നു ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ജീവിതത്തിലെ ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല ക്രാഫ്റ്റ് ആണിതെന്നു …
കാസ്റ്റിങ്ങ് ഒന്നാംതരം , എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി . പ്രശാന്ത് പിള്ളയുടെ സംഗീതം ശെരിക്കും ഒരു വ്യതസ്ത ശൈലി സ്വീകരിച്ചിരിക്കുന്നു . അഭിനന്തൻ രാമാനുജത്തിന്റെ സിനിമാറ്റോഗ്രാഫി അതിസുന്ദരം . വൈഡ് ആംഗിൾ ഫ്രെംസ് ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത് , അതുകൊണ്ട് തന്നെ പല സീനുകളും ഒരു കാൻവാസിൽ വരച്ച ചിത്രം പോലെ തോന്നിച്ചു .. കുട്ടനാടിന്റെയും , രാമങ്കരി , മുഹമ്മ , ആലപ്പുഴയുടെ വിവിധ ഭാഗങ്ങൾ , അതി മനോഹരമായി പകർത്തിയിരിക്കുന്നു.
ടാലെന്റുള്ള നടനാണ് താനെന്നു കൃത്യമാർന്ന അഭിനയത്തിലൂടെ ഫഹദ് ഒരിക്കൽ കൂടി തെളിയിച്ചു , ഇന്ദ്രജിത്ത് ചിത്രത്തിൻറെ മുഴുവൻ കഥയുടെയും മൂല കഥാപാത്രമായി തകർത്തഭിനയിച്ചു ,സ്വാതിയുടെ ശോശന്നയും രചനയുടെ ക്ലാരയും കലക്കി.
ജോയ് മാത്യുവിന്റെ ഒറ്റപ്ലാക്കൻ എന്ന മാടമ്പിയായ വികാരിയച്ചൻ ഗംഭീരമാക്കി, മക്രാന്ത് ദേശ്പണ്ടേ എന്ന ഹിന്ദി നടന്റെ പോത്തച്ചൻ എന്ന ശക്തമായ റോൾ, കലാഭവൻ മണിയുടെ ലൂയി പാപ്പൻ ഇവർ മൂന്നും ചിത്രത്തിലെ അതി ശക്തമായ കഥാപാത്രങ്ങൾ തന്നെ . കൂടാതെ എല്ലാ സഹ നടന്മാർക്കും വളരെ പ്രാധാന്യം കിട്ടിയിട്ടുണ്ട് ഇതിൽ.
ആക്ഷേപ ഹാസ്യത്തിലൂടി സോളമനും ശോശന്നയും തമ്മിലുള്ള പ്രണയകഥ സംഗീതത്തിന്റെയും കുമരംകരി എന്ന കൊച്ചുഗ്രാമത്തിലെ വിശുദ്ധ ഗീവർഗീസ് പുണ്യാളന്റെ പള്ളിയിലൂടെയും ആ ഗ്രാമത്തിന്റെ മുഴുവൻ കഥയായി മാറുന്നു
നർമ്മത്തിന്റെ കൂട്ടിൽ ഏതു പ്രായത്തിലുള്ളവർക്കും രസിക്കാൻ പറ്റുന്ന രീതിയിലുള്ള ചിത്രം എന്ന് പറയുമ്പോളും എനിക്ക് തോന്നിയ കുറച്ചു കുറവുകൾ, മുന്പ് പറഞ്ഞു പോയ പല ചിത്രങ്ങളിലെയും ത്രെഡ് ഇതിൽ ആവര്തിക്കുന്നുണ്ടെന്നു തോന്നി , പ്രാഞ്ചിയേട്ടൻ , നന്ദനം , മേരികുണ്ടൊരു കുഞ്ഞാട് , അങ്ങനെ ചില ചില ചിത്രങ്ങളിലെ കഥകളുമായി സാരമായ ബന്ധവും .” തീട്ടം , പട്ടി തീട്ടം , വളി, സദാചാരം ”, പതിവുപോലെയുള്ള ചില തുറന്ന തെറിവിളികൾ അങ്ങനെ ന്യൂ ജെനെരെഷൻ എന്ന് കാണിക്കാൻ ഉള്ള ഒരു ശ്രമം . ക്ലൈമാക്സ് അല്പ്പം കൂടി തീവ്രമാക്കാമായിരുന്നു , നായകനെ തീർത്തും ഒരു ” ഉണ്ണാക്കൻ” ആക്കി മാറ്റി (ഇത്രക്കും ഉണ്ണാക്കന്മാർ ആകുമോ ആണുങ്ങൾ ).മൊത്തത്തിൽ പടം ഗംഭീരം , പൈസ പോകില്ല, ഒന്ന് രണ്ടു തവണ കാണാൻ ഉണ്ട് എന്നുള്ള സാധാരണ പ്രേക്ഷകന് ആശ്വാസം നല്കുന്ന ഘടകങ്ങൾ വേറെ . ലിജോക്കും സംഘത്തിനും അഭിനന്ദനങ്ങൾ
ആദിത്യൻ